പ്രിയപ്പെട്ടവരെ ,
നമ്മുടെ രൂപതയുടെ പ്രധാന ഘടകങ്ങളിലൊന്നായ വിമൻസ് ഫോറത്തിന്റെ കൂട്ടായ്മയും, ദമ്പതി വർഷത്തിന്റെ (Couples' Year) ഉദ്ഘാടനവും 2019 ഡിസംബർ 7, ശനിയാഴ്ച നടക്കുന്നു..
ബർമ്മിങ്ങ്ഹാം ബെഥേൽ oകൺവെൻഷൻ ഹാളിൽ വച്ച് രാവിലെ 09.30 മുതൽ വൈകീട്ട് 04.00 മണി വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുക.. അഭിവന്ദ്യ പിതാക്കന്മാരുടേയും വിശിഷ്ട വ്യക്തികളുടേയും സാന്നിദ്ധ്യത്തിൽ അന്നേ ദിനം Couples' Year ഉദ്ഘാടനത്തിനൊപ്പം 2019 ൽ വിവാഹത്തിന്റെ സിൽവർ, റൂബി, ഗോൾഡൻ ജൂബിലി ആഘോഷിക്കുന്നവരെ അനുമോദിക്കുന്നതാണ.
UK മുഴുവൻ വ്യാപിച്ചു കിടക്കുന്ന രൂപതയുടെ 8 റീജ്യണുകളിലെ ഇടവക / മിഷനുകളിൽ നിന്നുമുള്ള എല്ലാ സ്ത്രീ ജനങ്ങളെയും ജൂബിലി ആഘോഷിക്കുന്ന ദമ്പതികളേയും പ്രത്യേകം ഈ കൂട്ടായ്മയിലേക്ക് ക്ഷണിക്കുന്നു... ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കാനും പഠിക്കാനും പരിചയപ്പെടാനും സ്നേഹം പങ്കിടാനുമുള്ള വലിയൊരവസരമായി ഇതിനെ കാണണമെന്നും നിങ്ങളുടെ സാന്നിധ്യത്താൽ ഈ കൂട്ടായ്മ മനോഹരമാക്കണമെന്നമപേക്ഷിക്കുന്നു..
സ്നേഹത്തോടെ
ഫാ. ആന്റണി ചുണ്ടെലിക്കാട്ട് (പ്രോട്ടോ സിഞ്ചല്ലൂസ്), ഫാ. ജിനോ അരിക്കാട്ട് (സിഞ്ചല്ലൂസ്, കോർഡിനേറ്റർ), ഫാ. ജോസ് അഞ്ചാനിക്കൽ (ഫാമിലി അപ്പസ്റ്റലേറ്റ് ഡയറക്ടർ ).