പ്രിയപ്പെട്ടവരേ,
നമ്മുടെ മിഷനിലെ സൺഡേ സ്കൂൾ വാർഷികം ഈ വരുന്ന ഞായറാഴ്ച (23/10/22) ആഘോഷിക്കുന്ന വിവരം ഇതിനകം നിങ്ങളെ അറിയിച്ചിരുന്നുവല്ലോ.
ഉച്ചകഴിഞ്ഞു 2.30ന് ജപമാലയും 3.00 മണിക്ക് വി. കുർബ്ബാനയും അതേ തുടർന്ന് പാരിഷ് ഹാളിൽ സൺഡേ സ്കൂൾ വാർഷിക ആഘോഷ പരിപാടികളും സംഘടിപ്പിച്ചിരിക്കുന്നു.
അന്നേ ദിവസം വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ മിതമായ നിരക്കിൽ ലഘുഭക്ഷണശാല ഉണ്ടായിരിക്കുന്നതാണ്.
ഏവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്,
സ്നേഹപൂർവ്വം,
ജോർജ്ജച്ചൻ.